മരട് ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള കമ്പനികളെ തീരുമാനിച്ചു; നഗരസഭ അംഗീകാരം നൽകുന്നതോടെ ഫ്‌ളാറ്റുകൾ കമ്പനികൾക്കു കൈമാറും

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ രണ്ട് കമ്പനികളെ സാങ്കേതിക ഉപദേഷ്ടാവ് ശരത് സർവാതെയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി തെരെഞ്ഞെടുത്തു. നാളെ ചേരുന്ന മരട് നഗരസഭ കൗൺസിൽ സാങ്കേതിക സമിതിയുടെ തീരുമാനത്തിന് അംഗീകാരം നൽകുന്നതോടെ ഫ്‌ളാറ്റുകൾ കമ്പനികൾക്കു കൈമാറും. എഡ്യി ഫെസ് എഞ്ചിനിയറിംഗ്, വിജയ് സ്റ്റീൽസ് എന്നീ കമ്പിനികളെയാണ് ശരത് സാർവാതെയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതി തെരഞ്ഞെടുത്തത്.
ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശരത് സർവാതെ വ്യക്തമാക്കി. മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനായി തെരഞ്ഞെടുത്ത രണ്ട് കമ്പനികളും സാങ്കേതിക വൈദഗ്ദ്യമുള്ളവരാണെന്നും ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സബ് കളക്ടർ സ്‌നേഹിൽ കുമാർ പറഞ്ഞു.
അതേസമയം, ഫ്‌ളാറ്റുകൾ ജില്ലാ ഭരണകൂടം നഗരസഭക്ക് കൈമാറിയെന്നും. ഫ്‌ളാറ്റുകളിൽ നിന്നും മുഴുവൻ സാധനങ്ങളും താമസക്കാർ മാറ്റിയതായും ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here