ഒടി വിനീഷ് വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഒടി വിനീഷ് വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. രണ്ടാംപ്രതി കുന്നുംകൈയിലെ വി നൗഫലിനെയാണ് തലശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
ഒന്നാംപ്രതി പുന്നക്കൽ വളപ്പിൽ പിപി അബ്ദുൾ മനാഫ് സിറിയയിൽ ഐഎസ് പാളയത്തിൽ കൊല്ലപ്പെട്ടു. 2009 മേയ് ഒന്നിനാണ് വിനീഷ് കൊല്ലപ്പെട്ടത്. രാത്രി ഒമ്പതരയോടെ കുന്നുംകൈ കെവി സുധീഷ് സ്മാരക ബസ് ഷെൽട്ടറിനടുത്തുവച്ച് ബൈക്കിലെത്തിയ പ്രതികൾ വിനീഷിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
വിനീഷും മനാഫും തമ്മിൽ വാക്തർക്കം നടന്നിരുന്നു. പിന്നീട് നൗഫലിനെയും കൂട്ടി തിരിച്ചുവന്ന് ആക്രമിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. വിനീഷിന്റെ സഹോദരൻ ഒടി വിമലിന്റെ പരാതിയിലാണ് കേസെടുത്തത്. വളപട്ടണം പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ അഡ്വ. വി ജെ മാത്യു ഹാജരായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here