Advertisement

ട്രെയിനു തലവെച്ച് പെരുമ്പാമ്പ് ‘ആത്മഹത്യ’ ചെയ്തോ?; ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ഞെട്ടിക്കുന്ന കാഴ്ചയെന്ന് സോഷ്യൽ മീഡിയ: വീഡിയോ

October 11, 2019
Google News 2 minutes Read

മൃഗങ്ങൾ ആത്മഹത്യ ചെയ്യുമോ? ചെയ്യുമെന്നും ഇല്ലെന്നുമുള്ള കണ്ടെത്തലുകളാണ് ശാസ്ത്രലോകത്തിനുള്ളത്. അതിന് കൃത്യമായ ഒരു ഉത്തരം ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്തു തന്നെ ആയാലും പെരുമ്പാമ്പിൻ്റെ ആത്മഹത്യയെന്ന് സംശയിക്കപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

വേറെവിടെയുമല്ല, സംഭവം കേരളത്തിലെ ഏതോ റെയിൽവേ സ്റ്റേഷനിലാണ്. ഷൊർണ്ണൂർ ആണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഒരു പെരുമ്പാമ്പ് പ്ലാറ്റ്ഫോമിലൂടെ ഇഴഞ്ഞ് ഒരു ഒഴിഞ്ഞ റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് അപ്പുറത്തെ ട്രാക്കിലൂടെ പോകുന്ന ട്രെയിനിനു ‘തലവെക്കുക’യാണ്. തലയിലൂടെ ട്രെയിൻ കടന്നു പോകുമ്പോൾ ട്രാക്കിൽ നിന്നും ഇപ്പുറത്തേക്ക് വീഴുന്ന പാമ്പ് പിടഞ്ഞു മരിക്കുകയാണ്.

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പെരുമ്പാമ്പ് ആത്മഹത്യ ചെയ്തതാണോ എന്ന ഉറപ്പില്ലെങ്കിലും അത്തരത്തിലാണ് സോഷ്യൽ മീഡിയ വീഡിയോ പങ്കുവെക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here