മരടിലെ ഫ്‌ളാറ്റുകള്‍ ഡിസംബര്‍ അവസാനവാരത്തിലോ ജനുവരിയിലോ പൊളിക്കും

മരടിലെ ഫ്‌ളാറ്റുകള്‍ ഡിസംബര്‍ അവസാന വാരത്തിലോ ജനുവരി ആദ്യവാരത്തിലോ പൊളിക്കുമെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍. രണ്ട് ടവറുകള്‍ വിജയാ സ്റ്റീല്‍സിന് പൊളിക്കാന്‍ നല്‍കും. ശേഷിക്കുന്ന ഫ്‌ളാറ്റുകള്‍ എഡിഫൈസ് എന്‍ജിനിയറിംഗ് പൊളിക്കും. സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കില്ല. നൂറു മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുമെന്നും സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ പറഞ്ഞു.
Read More: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഇന്നു കൈമാറും
സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് രണ്ട് കമ്പനികളെയാണ് സാങ്കേതിക സമിതി തെരഞ്ഞെടുത്തത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കമ്പനികള്‍ തയാറാക്കി നല്‍കണം. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനു മുമ്പായി സുരക്ഷിതത്വ മാനദണ്ഡങ്ങള്‍ നിശ്ചയിക്കും.
പരിസര വാസികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളോ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമോ പരമാവധി ഒഴിവാക്കും വിധമായിരിക്കും കെട്ടിടങ്ങളുടെ പൊളിക്കല്‍. പാരിസ്ഥിതിക നാശവും ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തും. ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തശേഷമായിരിക്കും പൊളിക്കല്‍ തുടങ്ങുക. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പ്രത്യേക സംവിധാനവും ഒരുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here