Advertisement

‘ആഗോളതാപനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പോരാട്ടം തുടരും’:ഗ്രെറ്റ തുൻബർഗ്

October 13, 2019
Google News 1 minute Read

ആഗോളതാപനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പോരാട്ടം തുടരുമെന്ന് സ്വീഡിഷ് പാരിസ്ഥിതിക പ്രവർത്തക ഗ്രെറ്റ തുൻബർഗ്. വൻ ശക്തികളോടുള്ള പോരാട്ടത്തിൽ പങ്കാളിയാകണമെന്ന് യാചിക്കാനില്ല. കാരണം തങ്ങളുടെ ആവശ്യങ്ങളെ പുച്ഛിച്ച് തള്ളുന്നവരാണ് അവർ. പകരം അവരോട് കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കുമെന്നും ഗ്രെറ്റ പറഞ്ഞു. കൊളറാഡോ സംസ്ഥാനമായ ദെൻവറിൽ നടന്ന പരിസ്ഥിതി സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു ഗ്രെറ്റ.

ശാസ്ത്രത്തെ അവഗണിച്ച് പരിസ്ഥിതി സംരക്ഷണത്തിനായി ഒന്നും ചെയ്ാത്ത രാഷ്ട്രത്തലവന്മാരെ തുൻബർഗ് വിമർശിച്ചു. സെപ്തംബറിൽ യു എൻ വേദിയിൽ ഗ്രെറ്റ നടത്തിയ പ്രസംഗത്തിലെ ചില ഈരടികൾ പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ ആവർത്തിച്ചു. കൊളറാഡോയിലെ കുട്ടി ആക്ടിവിസ്റ്റുകളായിരുന്നു റാലിയിലെ ശ്രദ്ധാകേന്ദ്രം. മാധ്‌വി ചിറ്റൂർ, സാരിയ എഡ്‌വാഡ്, മാലിസ് ഡങ് തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.

Read also: സ്വീഡനില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന പതിനാറുകാരി ലോകശ്രദ്ധ ആകര്‍ഷിക്കുന്നു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here