എൻഎസ്എസിന്റെ ശരിദൂര നിലപാട് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് ബിജെപി

എൻഎസ്എസിന്റെ ശരിദൂര നിലപാട് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും വട്ടിയൂർക്കാവിൽ എൻഎസ്എസ് കരയോഗങ്ങൾ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചോയെന്നത് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ബിജെപി.

എൻഎസ്എസ്, വിപുലയ മഹാസഭയടക്കമുള്ള മുഴുവൻ സാമുദായിക സംഘടനകളുടെയും പിന്തുണ വട്ടിയൂർക്കാവിൽ എൻഡിഎക്കുണ്ടെന്ന് ബിജെപി വക്താവ് ജെആർ പദ്മകുമാർ പറഞ്ഞു.വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പിൽ ജനഹിതം അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമം യുഡിഎഫ് ഒത്താശയോടെ എൽഡിഎഫ് നടത്തുന്നതായും എൻഡിഎ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുന്നതിനായി മണ്ഡലത്തിൽ സിപിഎം- കോൺഗ്രസ് ക്രോസ് വോട്ടിംഗ് ഉണ്ടാകുമെന്നും പദ്മകുമാർ പറഞ്ഞു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top