ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് മരണം

ഉത്തർപ്രദേശിലെ മൗവിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് മരണം. പതിനഞ്ചോളം പേർക്ക് പരുക്ക്. തിങ്കളാഴ്ച രാവിലെ മൗ ജില്ലയിലെ മൊഹമ്മദാബാദിലായിരുന്നു അപകടം.

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിരവധിപേർ താമസിക്കുന്ന ഇരുനില കെട്ടിടം തകർന്നു വീഴുകയായിരുന്നു.  കെട്ടിടത്തിലെ താമസക്കാരിയായ സ്ത്രീ രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലായിരുന്നു അപകടം എന്നാണ് വിവരം. സുരക്ഷാ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More