Advertisement

അഭിജിത് ബാനർജിക്ക് സാമ്പത്തിക നൊബേൽ

October 14, 2019
Google News 1 minute Read

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ത്യക്കാരനടക്കം മൂന്ന് പേർക്ക്. അഭിജിത് ബാനർജി, എസ്തർ ഡഫ്‌ലോ, മൈക്കൽ ക്രെമർ എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവർക്ക് പുരസ്‌കാരം ലഭിച്ചത്. ഇവരുടെ ഗവേഷണം ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള ലോകത്തിന്റെ കഴിവിനെ മെച്ചപ്പെടുത്തി. വെറും രണ്ട് പതിറ്റാണ്ടിനുള്ളിൽ, ഇവരുടെ പുതിയ സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്ന് നൊബേൽ കമ്മിറ്റി പറഞ്ഞു.

കൊൽക്കത്തയിലാണ് അഭിജിതിന്റെ ജനനം. അഭിജിത് വിനായക് ബാനർജി അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ്.

ഇപ്പോൾ മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറാണ്. കൊൽക്കത്ത,ജെഎൻയു, ഹാർവാർഡ് എന്നീ സർവകലാശാലകളിൽ നിന്ന് വിദ്യാഭ്യാസം നേടി. 1988-ൽ പിഎച്ച്ഡി നേടി. എസ്തർ ഡഫ്‌ലോ ഫ്രാൻസുകാരിയും മൈക്കൽ ക്രെമർ യുഎസ് സ്വദേശിയുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here