ജമ്മുകശ്മീർ താഴ്‌വരയിലെ പോസ്റ്റ് പെയ്ഡ് മൊബൈൽ കണക്ഷനുകൾ പുനസ്ഥാപിച്ചു

ജമ്മുകശ്മീർ താഴ്‌വരയിലെ പോസ്റ്റ് പെയ്ഡ് മൊബൈൽ കണക്ഷനുകൾ പുനസ്ഥാപിച്ചു. ഇന്റർനെറ്റ് സേവനങ്ങൾക്കും പ്രീപെയ്ഡ് സേവനങ്ങൾക്കും ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരും. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണിത്.

എഴുപത്തി ഒന്ന് ദിവസങ്ങൾക്ക് ശേഷമാണ് കശ്മീർ താഴ്‌വരയിൽ പോസ്റ്റ് പെയ്ഡ് ഫോൺ കണക്ഷനുകൾ പുനസ്ഥാപിച്ചത്. പത്ത് ജില്ലകളിലെ 40 ലക്ഷത്തോളം കണക്ഷനുകളാണ് ഇന്ന് ഉച്ച മുതൽ പ്രവർത്തിച്ചു തുടങ്ങിയത്.

അതേസമയം, അക്രമ സംഭവങ്ങൾ ഉണ്ടായാൽ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സേനക്ക് സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.  കഴിഞ്ഞ മാസം താഴ്‌വരയിലെ ലാന്റ് ഫോൺ സേവനം പുനസ്ഥാപിച്ചിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ആഗസ്റ്റ് 5ന് കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് പിന്നാലെയാണ് മൊബൈൽ സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top