വാഹനങ്ങളുടെ നമ്പർ നാലക്കമാക്കണം എന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ

നാലക്കങ്ങളിൽ കുറവ് രജിസ്റ്റർ നമ്പറുള്ള വാഹനങ്ങളുടെ രജിസ്റ്റർ നമ്പറുകൾ ഇടത് വശത്ത് പൂജ്യം ചേർത്ത് നാലക്കമാക്കി രേഖപ്പെടുത്തണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ. സംസ്ഥാന മോട്ടോർ വാഹനവകുപ്പ് കേന്ദ്രീകൃത സോഫ്റ്റ്‌വെയറായ വാഹനിലേക്ക് മാറുന്നതിന് അനുബന്ധിച്ചാണ് ഈ മാറ്റം.

ഉദാഹരണമായി KL 01-25 എന്നാണ് നമ്പറെങ്കിൽ അത് KL 01-0025 എന്നാണ് നൽകേണ്ടത്. ഒന്നേക്കാൽ കോടിയോളം വാഹനങ്ങളുടെ വിവരങ്ങളാണ് പുതിയ സോഫ്റ്റ്‌വെയറിലേക്ക് മാറ്റാനുള്ളത്. വാഹനിലേക്ക് മാറ്റിയ വാഹനങ്ങളുടെ വിവരങ്ങൾ parivahan.gov.in എന്ന വെബ്‌സൈറ്റിലുണ്ട്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top