Advertisement

ഭീകരര്‍ക്ക് ധനസഹായം: പാകിസ്താനെ ഡാര്‍ക്ക് ഗ്രേലിസ്റ്റില്‍ ഉള്‍പ്പെടുത്തും

October 15, 2019
Google News 0 minutes Read

തീവ്രവാദി സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ പാകിസ്താനെ ഡാര്‍ക്ക് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് നല്‍കുന്ന അവസാന അവസരമാണ് ഡാര്‍ക്ക് ഗ്രേലിസ്റ്റ്. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം 18 ന് എടുക്കും.

പാരീസില്‍ നടക്കുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) ആണ് പാകിസ്താനെ ഡാര്‍ക്ക് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നതിനാല്‍ എഫ്എടിഎഫ് 2018 ജൂണില്‍ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ പെടുത്തിയിരുന്നു. സാമ്പത്തിക സഹായം നല്‍കുന്നത് തടയാന്‍ 27 ഇന ആക്ഷന്‍ പ്ലാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഈ നിബന്ധനകളില്‍ ആറ് എണ്ണം മാത്രമാണ് പാകിസ്താന്‍ പാലിച്ചതെന്നാണ് എഫ്എടിഎഫ് കണ്ടെത്തിയത്.

എഫ്എടിഎഫ് യോഗത്തില്‍ അംഗരാജ്യങ്ങള്‍ പാകിസ്താനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് അന്താരാഷ്ട്ര വായ്പകള്‍ അടക്കമുള്ള സാമ്പത്തിക സഹായം ലഭിക്കാന്‍ ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ക്ലീന്‍ ചിറ്റ് അത്യാവശ്യമാണ്. ഭീകര സംഘടനകളുടെ സാമ്പത്തിക സ്രോതസ് ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പ്ലീനറി സമ്മേളനം 18 വരെയാണ് പാരീസില്‍ നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here