Advertisement

പുതിയ ടി-20 ടൂർണമെന്റ്; അണിനിരക്കുന്നത് സച്ചിനും സെവാഗും ലാറയുമടക്കമുള്ള ഇതിഹാസങ്ങൾ

October 15, 2019
Google News 1 minute Read

സച്ചിനും ലാറയുമടങ്ങുന്ന ഇതിഹാസങ്ങൾ അണിനിരക്കുന്ന പുതിയ ടി-20 ടൂർണമെൻ്റ് വരുന്നു. റോഡ് സുരക്ഷയുടെ സന്ദേശമുയർത്തി ‘റോഡ് സേഫ്റ്റി വേൾഡ് സീരീസ്’ എന്ന പേരിലാണ് ടൂർണമെൻ്റ് നടത്തുക. സച്ചിനും ലാറക്കുമൊപ്പം മുത്തയ്യ മുരളീധരൻ, വീരേന്ദർ സെവാഗ്, ജാക്കസ് കാലിസ്, ബ്രെറ്റ് ലീ, ശിവനരൈൻ ചന്ദർപോൾ തുടങ്ങിയവരും ടൂർണമെൻ്റിൽ അണിനിരക്കും.

2020 ഫെബ്രുവരി 2 മുതൽ 16 വരെ മുംബൈയിലാവും ആദ്യ ടൂർണമെൻ്റ്. ഇന്ത്യ ലെജൻഡ്സ്, സൗത്ത് ആഫ്രിക്ക ലെജൻഡ്സ്, ശ്രീലങ്ക ലെജൻഡ്സ്, വെസ്റ്റ് ഇൻഡീസ് ലെജൻഡ്സ് എന്നിങ്ങനെ നാലു ടീമുകൾ ടൂർണമെൻ്റിൽ കളിക്കും. കളിയിൽ നിന്നു വിരമിച്ച 110ഓളം കളിക്കാർ ടൂർണമെൻ്റിൽ പങ്കെടുക്കും. ലോകമെമ്പാടുമുള്ള ടി-20 ലീഗുകളെപ്പോലെയാവും ഈ ടൂർണമെൻ്റും നടക്കുക.

മഹാരാഷ്ട്ര സർക്കാരിൻ്റെ നേതൃത്വത്തിലാണ് ഈ ടൂർണമെൻ്റ് നടക്കുക. അടുത്ത 10 വർഷത്തേക്ക് ഇന്ത്യയിലുടനീളം പല സ്ഥലങ്ങളിലായി ടൂർണമെൻ്റ് നടത്താനാണ് മഹാരാഷ്ട്ര സർക്കാരിൻ്റെ ലക്ഷ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here