Advertisement

ഹരിയാനയിൽ പിന്തുണ ജനനായക് ജനതാ പാർട്ടിക്ക്; കോൺഗ്രസിന് തിരിച്ചടി നൽകാൻ അശോക് തൻവാർ 

October 16, 2019
Google News 1 minute Read
ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടി നൽകാനൊരുങ്ങി മുൻ പിസിസി അധ്യക്ഷൻ അശോക് തൻവാർ. ആഴ്ചകൾക്ക് മുൻപ് പാർട്ടിയിൽ നിന്ന് രാജിവച്ച തൻവാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനനായക് ജനതാ പാർട്ടി (ജെജെപി)യെ പിന്തുണയ്ക്കും. ജെജെപി നേതാവ് ദുഷ്യന്ത് ചൗടാലയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
കോൺഗ്രസിനെതിരെയുള്ള ആദ്യ നടപടിയാണിതെന്ന് അശോക് തൻവാർ പറഞ്ഞു. താനും തന്റെ പ്രവർത്തകരും ഏറെ വേദനയോടെയാണ് കോൺഗ്രസ് വിട്ടത്. തെരഞ്ഞെടുപ്പിൽ ജെജെപിയെ പിന്തുണയ്ക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. ഇതനുസരിച്ചാണ് തുടർനടപടി സ്വീകരിച്ചത്. ദുഷ്യന്ത് ചൗടാല ഹരിയാനയുടെ മുഖ്യമന്ത്രിയാകുമെന്നും തൻവാർ കൂട്ടിച്ചേർത്തു.
സീറ്റ് വിഭജനത്തെ ചൊല്ലിയാണ് അശോക് തൻവാർ കോൺഗ്രസിൽ നിന്ന് രാജിവച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രവർത്തകരുമായെത്തി തൻവാർ പ്രതിഷേധിച്ചിരുന്നു. ഹൈക്കമാൻഡിനെതിരെ തൻവാർ രൂക്ഷഭാഷയിൽ വിമർശമുന്നയിക്കുകയും ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here