Advertisement

എൻഎസ്എസിന് എതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ

October 16, 2019
Google News 1 minute Read

എൻഎസ്എസിന് എതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ജാതി- മത സംഘടനകൾ ഏതെങ്കിലും പാർട്ടിക്ക് വോട്ട് ചെയ്യണമെന്നു പരസ്യമായി പറയുന്നത് ചട്ടലംഘനമാണെന്ന് ടീക്കാറാം മീണ.

എൻഎസ്എസിന്റെ തീരുമാനത്തിനെതിരെ പരാതി ലഭിച്ചിട്ടില്ല. ലഭിച്ചാൽ ഇത് സംബന്ധിച്ച് പരിശോധന ഉണ്ടാകും. മാത്രമല്ല ഉപതെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ  ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും  പരാതികൾ ലഭിച്ചത് മൂലമാണ് ഡിജിപിക്കും 5 ജില്ലാ കളക്ടർമാർക്കും നിർദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനും ബിജെപിക്കും എതിരെ രൂക്ഷ വിമർശനമാണ് കരയോഗ- പൊതുയോഗങ്ങളിൽ എൻഎസ്എസ് നേതാക്കൾ ഉന്നയിക്കുന്നത്. പെരുന്നയിൽ ജി സുകുമാരൻ നായർ പ്രഖ്യാപിച്ച ശരിദൂര നിലപാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അനുകൂലമാകുന്ന തരത്തിലായിരുന്നു.  മാത്രമല്ല, തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വിജയിപ്പിക്കാനുള്ള എൻഎസ്എസ് നേതൃത്വത്തിന്റെ തീരുമാനമാണെന്നും ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.

ഉപതെരഞ്ഞെടുപ്പിൽ  വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിൽ എൻഎസ്എസ് വോട്ടുകൾ നിർണായകമാണ്. ഏറെ കാലമായി സ്വീകരിച്ച സമദൂര നിലപാടാണ് ഇത്തവണ യുഡിഎഫിന് അനുകൂലമായ ശരിദൂരത്തിന് വഴിമാറിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here