Advertisement

ഫ്‌ളക്‌സ് നിരോധനം പ്രായോഗികമല്ലെന്ന് രമേശ് ചെന്നിത്തല

October 16, 2019
Google News 0 minutes Read

ഫ്‌ളക്‌സ് നിരോധനം പ്രായോഗികമല്ലെന്നും റീസൈക്ലിംഗ് പ്ലാന്റിന് വേണ്ട നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.

സമരം കണ്ടില്ലെന്ന് നടിച്ചാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന് വ്യാപാര വ്യവസായ ഏകോപന സമിതി താക്കീത് ചെയ്തു. ഫ്‌ളക്‌സ് നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സൈൻ
പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ, സെപ്റ്റംബർ 30 ന് സെക്രട്ടറിയേറ്റിന് മുന്നിൽ ആരംഭിച്ച റിലേ സത്യാഗ്രഹത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ഉപരോധസമരം സംഘടിപ്പിച്ചത്. ഫ്‌ളക്‌സ് നിരോധിക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നും വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ഉപരോധം ഉദ്ഘാടനം ചെയ്ത് രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാരിന്റേത് കോർപറേറ്റുകളെ സഹായിക്കുന്ന നിലപാടെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. 2 ലക്ഷം കുടുംബങ്ങളിലെ 10 ലക്ഷം ആളുകളുടെ ഉപ ജീവനമാർഗമാണ് ഈ മേഖല. സമരം കണ്ടില്ലെന്ന് നടിച്ചാൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകും. 10 ലക്ഷം പേരെ വഴിയാധാരമാക്കിയിട്ട് അധികാരത്തിൽ തുടരാമെന്ന് കരുതണ്ടെന്നും രാജു അപസ് ര താക്കീത് നൽകി.

റീസൈക്ലിംഗിന് വേണ്ട ശാസ്ത്രീയ സംവിധാനം സംസ്ഥാന സർക്കാർ ഒരുക്കണമെന്ന് എസ്പിഐഎ തൃശൂർ ജില്ലാ പ്രസിഡന്റ് റ്റിഎ സേതുരാമൻ പറഞ്ഞു. സംസ്ഥാനമെമ്പാട് നിന്നും നൂറുകണക്കിന് തൊഴിലാളികളാണ് സമരത്തിൽ പങ്കെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here