Advertisement

ഒക്ടോബർ 16: ഇന്ന് ലോക ഭക്ഷ്യ ദിനം

October 16, 2019
Google News 1 minute Read

ഇന്ന് ലോക ഭക്ഷ്യ ദിനം. ലോകത്തെ മുഴുവൻ ജനങ്ങളുടെയും വിശപ്പ് മാറ്റാനുള്ള ഭക്ഷണം ഭൂമിയിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ആഗോളജനസംഖ്യയുടെ 11 ശതമാനത്തിലധികം ആളുകൾ പട്ടിണി മാറ്റാൻ കഷ്ടപ്പെടുകയാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

ഈ വർഷത്തെ നൊബേൽ പുരസ്‌കാരം കിട്ടിയിരിക്കുന്നത് ലോകദാരിദ്രനിർമാർജനത്തിനുള്ള ഗവേഷണത്തിനാണെന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. ലോകത്തിന് മുന്നിലുള്ള ഏറ്റവും വലിയ ആകുലതകളിലൊന്ന് ദാരിദ്ര്യമാണ് എന്നിരിക്കെ കൊൽക്കത്തയിൽ ജനിച്ച അഭിജിത് ബാനർജിയുടെയും സഹശാസ്ത്രജ്ഞരുടെയും ഗവേഷണത്തിന് മൂല്യമേറെയാണ്.

ദാരിദ്ര്യത്തെ ഒരറ്റ നിർവചനത്തിലൊതുക്കാതെ ഒരു വ്യക്തിയുടെയോ ഒരു വിഭാഗത്തിന്റെയോ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും യഥാർത്ഥകാരണം കണ്ടെത്തി അത് പരിഹരിക്കാനുള്ള മാർഗം വേണമെന്ന് ഈ സംഘം നിർദേശിക്കുന്നു. ലോകത്തെ 82 കോടി ജനങ്ങൾ ഇപ്പോഴും ഒഴിഞ്ഞ വയറുമായി ഭക്ഷണത്തിനായി കാത്തിരിപ്പുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രതിവർഷം 50 ലക്ഷം കുട്ടികളാണ് പോഷകാഹാരക്കുറവ് മൂലം മരണത്തിന് കീഴടങ്ങുന്നത്. ‘പട്ടിണി രഹിത ലോകത്തിനായി ആരോഗ്യകരമായ ഭക്ഷണരീതി’ എന്നാതാണ് ഐക്യരാഷ്ട്രസഭ ഈ വർഷം മുന്നോട്ട് വെക്കുന്ന പ്രമേയം.

ഒരു വലിയ വിഭാഗം ജനങ്ങൾ പട്ടിണികൊണ്ട് വലയുമ്പോൾ ലോകത്ത് 67 കോടി ജനങ്ങൾ അമിതവണ്ണം കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുകയാണെന്നുള്ളത് മറ്റൊരു വസ്തുത. ഒരു വശത്ത് പട്ടിണിയും മറുവശത്ത് അമിതവണ്ണവും ഒരുപോലെ പ്രതിസന്ധി ഉയർത്തുന്ന തിരിച്ചറിവിലാണ് പട്ടിണി രഹിതലോകം എന്ന പ്രമേയം യുഎൻ മുന്നോട്ട് വക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here