വാട്‌സ്ആപ്പ് കോളുകൾക്ക് 20 ശതമാനം നികുതി; തെരുവിലിറങ്ങി ജനങ്ങളുടെ പ്രതിഷേധം

വാട്‌സ്ആപ്പും സമാന ആപ്ലിക്കേഷനുകളും ഉപയോഗിച്ചുള്ള ഇന്റർനെറ്റ് കോളുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ലെബനനിൽ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു. വ്യാഴാഴ്ചയാണ് സംഭവം. പ്രതിഷേധക്കാരും പൊലീസും തെരുവിൽ ഏറ്റുമുട്ടി.

തങ്ങൾ ദരിദ്രരാണെന്നും ഗവൺമെന്റ് തങ്ങളെ എന്തിനാണ് ഇരാക്കുന്നതുമെന്നാണ് ജനം ചോദിക്കുന്നത്. രണ്ട് തവണ ഇന്റർനെറ്റ് ബിൽ അടപ്പിക്കാൻ സർക്കാർ ആഗ്രഹിക്കുന്നത് എന്തിനാണെന്നും പ്രതിഷേധക്കാർ ചോദിക്കുന്നു.

രാജ്യത്തെ ടെലികോം വരുമാനം വർധിപ്പിക്കുന്നതിനായി വാട്‌സ്ആപ്പിലും മറ്റ് ആപ്ലിക്കേഷനുകളിലും നടത്തുന്ന വോയ്‌സ്, വീഡിയോ കോളുകൾക്ക് ഫീസ് ചുമത്താൻ ലെബനൻ മന്ത്രിസഭ തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പദ്ധയിൽ നിന്ന് സർക്കാർ പിന്മാറിയെന്നും വിവരമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top