മതചിഹ്നങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിച്ചിട്ടില്ലെന്ന് കെ സുരേന്ദ്രന്‍

മതചിഹ്നങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കെ. സുരേന്ദ്രന്‍. തോല്‍വി ഭയന്നാണ് സിപിഐഎം സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ നീച പ്രചാരണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ വീഡിയോകള്‍ നിര്‍മിച്ച് അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചാരണ രീതി ഇതിനു മുമ്പ് ഒരിക്കലും കണ്ടിട്ടില്ല. വ്യക്തിഹത്യയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മോര്‍ഫിംഗ് വീഡിയോകളും വാട്‌സ്ആപ്പ് സന്ദേശങ്ങളും വഴി തരംതാണ രാഷ്ട്രീയമാണ് സിപിഐഎമ്മും സൈബര്‍ സംഘവും ചെയ്യുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top