മഴ; എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കളക്ടർ നാളെ (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ കളക്ടർ പ്രഖ്യാപനം പുറപ്പെടുവിച്ചത്.

സ്റ്റേറ്റ്‌, സിബിഎസ്ഇ, ഐസിഎസ്ഇ, ഐ എസ് ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്ക് അവധി ബാധകമാണ്. കോളേജുകൾക്ക് അവധിയില്ല.

കളക്ടറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

കനത്ത മഴ, ഇടിമിന്നൽ എന്നിവ തുടരുകയും അടുത്ത രണ്ട് ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ തിങ്കളാഴ്ച്ച അവധിയായിരിക്കും.

സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, ഐ എസ് ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്ക് അവധി ബാധകമാണ്.
കോളേജുകൾ പ്രവർത്തിക്കും.

ഇടിമിന്നൽ മൂലം കടുത്ത അപകട സാധ്യതയാണുള്ളതെന്ന കാര്യം കുട്ടികളും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. വീടിന് പുറത്തിറങ്ങാതെ അവധി പഠനത്തിനായി പ്രയോജനപ്പെടുത്തണം. ശ്രദ്ധക്കുറവ് മൂലം ദുഃഖിക്കാനുള്ള സാഹചര്യം ഉണ്ടാകരുതെന്ന് ഓർമിപ്പിക്കട്ടെ…

#ശ്രദ്ധിക്കുക!! #അവധി_ആഘോഷമാക്കരുത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top