കുറ്റകൃത്യങ്ങള്‍ തടയാന്‍ ഓപ്പറേഷന്‍ റേഞ്ചര്‍; പെണ്‍കുട്ടികളെ കണ്ടെത്താന്‍ പ്രത്യേക സംഘം

കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ക്രിമിനല്‍ സ്വഭാവമുള്ളവരെ നിയന്ത്രിക്കുന്നതിനുമായി തൃശൂര്‍ ഡിഐജി എസ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഓപ്പറേഷന്‍ റേഞ്ചര്‍’ വന്‍ വിജയം. ഈ മാസം ഒന്നിനാണ് ഓപ്പറേഷന്‍ റേഞ്ചര്‍ ആരംഭിച്ചത്.

പദ്ധതിയുടെ ഭാഗമായി പിടികിട്ടാപ്പുള്ളികളായ 198 പേരെയും വാറന്റ് കേസുകളിലെ 948 പേരെയും അറസ്റ്റ് ചെയ്തു. 165 കുറ്റവാളികളുടെ പേരില്‍ മുന്‍കരുതല്‍ നടപടികളും 38 പേര്‍ക്കെതിരെ ഗുണ്ടാനിയമ പ്രകാരമുള്ള നടപടികളും സ്വീകരിച്ചു.

കുറ്റവാളികളെ മൂന്നുവിഭാഗങ്ങളായി തിരിച്ച് പട്ടിക തയാറാക്കി നിരീക്ഷിക്കുകയാണ് ചെയ്യുന്നത്. മയക്കുമരുന്ന് എത്തിക്കുന്നവരെ നിരീക്ഷിക്കാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാണാതാവുന്ന പെണ്‍കുട്ടികളെ കണ്ടെത്താന്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായും ഡിഐജി സുരേന്ദ്രന്‍ പറഞ്ഞു. 25 നും 30 ഇടയില്‍ പ്രായമുള്ള യുവതികളെ കാണാതാവുന്നത് വര്‍ധിച്ചുവെന്നും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാമസവും ജില്ലാതല സംഘങ്ങള്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top