ഒന്നരലക്ഷം രൂപയുടെ ബുള്ളറ്റ് വിറ്റത് 6000 രൂപക്ക്; ബുള്ളറ്റ് മോഷ്ടാവായ 18കാരൻ അറസ്റ്റിൽ

ബുള്ളറ്റ് മോട്ടോർ സൈക്കിളുകൾ മാത്രം മോഷ്ടിച്ച് മറിച്ചു വിൽക്കുന്ന 18കാരൻ അറസ്റ്റിൽ. ഗുരുവായൂർ സ്വദേശിയായ മുഹമ്മദ് യാസീനെയാണ് പൊലീസ് പിടികൂടിയത്. എടപ്പാൾ, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് യാസീൻ മോഷണം നടത്തിയത്.
എടപ്പാളിൽ നിന്നു മോഷ്ടിച്ച ബുള്ളറ്റ് ആറായിരം രൂപക്കാണ് യാസീൻ മറിച്ചു വിറ്റത്. മറ്റൊരു ബുള്ളറ്റ് വിറ്റതാവട്ടെ 20000 രൂപയ്ക്കും. ബൈക്കുകളുടെ ലോക്ക് തകർത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തു പോകാൻ യാസീന് വെറും അഞ്ചു മിനിട്ടുകൾ മാത്രമാണ് വേണ്ടിയിരുന്നത്.
ഒരു മാസം മുൻപാണ് യാസീൻ പൊന്നാനിയിൽ നിന്നു ബുള്ളറ്റ് മോഷ്ടിച്ചത്. എടപ്പാളിൽ മോഷണം നടത്തിയത് നാലു ദിവസങ്ങൾക്കു മുൻപായിരുന്നു.
സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കാനും ആഡംബരത്തോടെ ജീവിക്കാനുമാണ് യാസീൻ മോഷണം നടത്തിയിരുന്നതെന്നാണ് പൊലീസിൻ്റെ വെളിപ്പെടുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here