ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി എ പി അബ്ദുള്ളക്കുട്ടി നിയമിതനായി

ബിജെപി നേതൃപദവിയിലേക്ക് എ പി അബ്ദുള്ളക്കുട്ടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായാണ് അബ്ദുള്ളക്കുട്ടിയെ നിയമിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ജൂണിലാണ് കോൺഗ്രസിൽനിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി നടപടി സ്വീകരിച്ചത്.
മോദി, ബിജെപി അനുകൂല പ്രസ്താവനകളുടെ പേരിൽ 2009-ൽ സിപിഐഎമ്മും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് കോൺഗ്രസിലെത്തിയ എ പി അബ്ദുള്ളക്കുട്ടി 2011-ൽ കണ്ണൂർ നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച് എംഎൽഎയായി.

എസ്എഫ്‌ഐയിലൂടെയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ പ്രവേശനം. എസ്എഫ്‌ഐ മുൻ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്.

Read also: എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കിനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More