വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരന്‍ സിപിഎമ്മിനോട് പ്രത്യുപകാരം ചെയ്തു; എസ് സുരേഷ്

വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാറിനെ നിര്‍ത്തി കെ മുരളീധരന്‍ പാലം വലിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ്. കഴിഞ്ഞ തവണ വിജയിപ്പിച്ചതിന് കെ മുരളീധരന്‍ സിപിഎമ്മിനോട് പ്രത്യുപകാരം ചെയ്തു. വട്ടിയൂര്‍ക്കാവില്‍ പ്രതീക്ഷിച്ച പോളിംഗ് ഉണ്ടായില്ല. ബിജെപിക്ക് ഉറപ്പുള്ള വോട്ടുകള്‍ കിട്ടി. എന്നാല്‍ പോളിംഗ് സ്‌റ്റേഷനില്‍ വന്നാല്‍ ബിജെപിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള നിരവധി ആളുകള്‍ വോട്ട് ചെയ്യാന്‍ എത്തിയില്ല. ആര് ജയിച്ചാലും കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിനായിരിക്കും വിജയിക്കുകയെന്നും സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു.
വിശ്വാസ സമൂഹത്തിന്റെ വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി കിട്ടിയിട്ടുണ്ട്. എന്‍എസ്എസ് യുഡിഎഫിന് അനുകൂലമാണെന്ന് ചില കോണ്‍ഗ്രസുകാര്‍ പറഞ്ഞുപരത്തിയിരുന്നു. അത് കോണ്‍ഗ്രസുകാരുടെ മാത്രം പ്രചാരണമായിരുന്നു. വിശ്വാസ സമൂഹം ശരിദൂരത്തില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. എന്‍എസ്എസ് നിലപാട് ഒരു ശതമാനം പോലും ബിജെപിക്ക് തിരിച്ചടിയായിട്ടില്ല. അവരുടെ ശരിദൂരം ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here