മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ജില്ലാ ക്രൈംബ്രാഞ്ച് എസിപി ശ്രീനിവാസിനാണ് അന്വേഷണ ചുമതല. സ്ത്രീത്വത്തെ അപമാനിക്കല്‍, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മഞ്ജുവിന്റെ പരാതിയില്‍ ശ്രീകുമാര്‍ മേനോന്റെ മൊഴി രേഖപ്പെടുത്തും. അന്വേഷണവുമായി സഹകരിക്കുമെന്ന് ശ്രീകുമാര്‍ മേനോന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Read More: ശ്രീകുമാര്‍ മേനോനെതിരെ ഫെഫ്കയ്ക്ക് പരാതി നല്‍കി മഞ്ജു വാര്യര്‍
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഭീഷണിപ്പെടുത്തി അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഔദ്യോഗികാവശ്യങ്ങള്‍ക്കായി കൈമാറിയിട്ടുള്ള ലെറ്റര്‍ ഹെഡും, രേഖകളും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും കാണിച്ചാണ് മഞ്ജു വാര്യര്‍ ഡിജിപിക്ക്
പരാതി നല്‍കിയത്. തനിക്കൊപ്പമുള്ളവരെയും സംവിധായകന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതിയില്‍ പറയുന്നു. മഞ്ജുവിന് തൊഴില്‍ പരമായ പിന്തുണ നല്‍കുമെന്ന് ഇടവേള ബാബു പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here