Advertisement

ഉപതെരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകള്‍ ഒറ്റനോട്ടത്തില്‍

October 24, 2019
Google News 1 minute Read

ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം. സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എട്ടരയോടെ ആദ്യഫല സൂചനകള്‍ പുറത്തുവന്നു. വട്ടിയൂര്‍ക്കാവ്, അരൂര്‍, എറണാകുളം, കോന്നി, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഏറെ ആകാംക്ഷയോടെയാണ് കേരളക്കര അന്തിമഫലത്തിനായി കാത്തിരിക്കുന്നത്.

ആദ്യ ഫലസൂചനകള്‍ ഒറ്റനോട്ടത്തില്‍

വട്ടിയൂര്‍ക്കാവ്- എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 638 വോട്ടുകള്‍ക്ക് മുന്നില്‍
കോന്നി- യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് 189 വോട്ടുകള്‍ക്ക് മുന്നില്‍
അരൂര്‍- യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ 417 വോട്ടുകള്‍ക്ക് മുന്നില്‍.
എറണാകുളം- എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് 66 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.
മഞ്ചേശ്വരം- യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന്‍ 836 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here