എറണാകുളത്ത് ഇടത് സ്ഥാനാർത്ഥി മനു റോയിയുടെ അപരന് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകൾ

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന എറണാകുളത്ത് ഇടത് സ്ഥാനാർത്ഥി മനു റോയിയുടെ അപരന് ആയിരത്തിലേറെ വോട്ടുകൾ ലഭിച്ചു. 57 ബൂത്തുകൾ എണ്ണിയപ്പോൾ അപരൻ കെ എം മനുവിന് ലഭിച്ചത് 1251 വോട്ടുകളാണ്. മനു റോയിക്ക് 17137 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

യുഡിഎഫ് സ്ഥാനാർത്ഥി ടി ജെ വിനോദിന് 5323 വോട്ടുകളും ബിജെപി സ്ഥാനാർത്ഥി സി ജി രാജഗോപാലിന് 5642 വോട്ടുകളും ലഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ എറണാകുളത്ത് എൻഡിഎ സ്ഥാനാർത്ഥിക്ക് മൂന്ന് വോട്ടിന്റെ ലീഡ് നേടാൻ സാധിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡന് ആദ്യ റൗണ്ടിൽ 3000 ലേറെ വോട്ടുകളുടെ ലീഡാണ് ലഭിച്ചത്. എന്നാൽ ടി ജെ വിനോദിന് 710 വോട്ടുകളുടെ മാത്രം ലീഡാണ് ലഭിച്ചത്. ഇത് യുഡിഎഫ് കേന്ദ്രങ്ങളിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top