ശ്രീകുമാർ മേനോനെതിരെ മഞ്ജുവാര്യർ നൽകിയ പരാതിയിൽ മഞ്ജുവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജുവാര്യർ നൽകിയ പരാതിയിൽ അന്വേഷണ സംഘം മഞ്ജുവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. നിലവിൽ മഞ്ജുവാര്യർ അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഇന്നോ നാളെയോ നടിയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മുൻപും സംവിധായകൻ ഭീഷണിപ്പെടുത്തി അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് നടി ഡിജിപിക്ക് നേരിട്ട് പരാതി നൽകിയിരുന്നു. തുടർന്ന് തൃശൂർ ഈസ്റ്റ് പൊലീസ് പരാതിയിൽ കേസെടുത്ത ശേഷം അന്വേഷണം തൃശൂർ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം അന്വേഷണ സംഘം ശ്രീകുമാർ മേനോനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here