വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു

വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്തിന്റെ ഭൂരിപക്ഷം പതിനായിരം കടന്നു. 11567 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പ്രശാന്ത് മുന്നിട്ട് നിൽക്കുന്നു. 37888 വോട്ടുകളാണ് പ്രശാന്തിന് ലഭിച്ചിരിക്കുന്നത്. തൊട്ടുപിന്നിൽ 27075 വോട്ടുകളുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻകുമാറുണ്ട്. ബിജെപി സ്ഥാനാർത്ഥി എസ് സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. 21097 വോട്ടുകളാണ് സുരേഷിന് ലഭിച്ചിരിക്കുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
അതേസമയം, എൽഡിഎഫ് മുന്നോട്ടുവച്ച വികസന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തുവെന്ന് വി കെ പ്രശാന്ത് പ്രതികരിച്ചു. ഇത് വോട്ടെണ്ണലിൽ പ്രതിഫലിച്ചു. നഗരസഭയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ വലിയ പരിശ്രമം നടത്തിയിരുന്നു. ഇത് ജനങ്ങൾ ഏറ്റെടുക്കുകയായിരുന്നു. വിവാദങ്ങളല്ല വികസനമാണ് വേണ്ടതെന്ന് വട്ടിയൂർക്കാവിലെ ജനങ്ങളും അംഗീകരിച്ചുവെന്നും പ്രശാന്ത് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here