ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ള മിസോറാം ഗവർണർ

ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരൻ പിള്ളയെ  മിസോറാം ഗവർണറായി നിയമിച്ചു.
ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുന്ന സാഹചര്യത്തിലാണ് പിഎസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണർ ആയി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം രാഷ്ട്രപതി ഭവനിൽ നിന്നും ഉണ്ടായിരിക്കുന്നത്. മിസോറാം ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നാമത്തെ മലായാളിയാണ് പിഎസ് ശ്രീധരൻ പിള്ള.

അതേസമയം, ജമ്മു കശ്മീർ ഗവർണർ ആയിരുന്ന സത്യപാൽ മാലിക്കിനെ ഗോവ ഗവർണറായും ഗിരീഷ് ചന്ദ്ര മർമുവാണ് ജമ്മു കശ്മീരിലെ പുതിയ ഗവർണർ. രാധാകൃഷ്ണ മാഥുറിനെ ലഡാക്ക് ലഫ്. ഗവർണറായും നിയമിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top