ഐഎസ്എല്‍; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം

ഐഎസ്എല്‍ ആറാം സീസണില്‍ ഒഡിഷ എഫ്‌സിയെ രണ്ടു ഗോളിന് തോല്‍പ്പിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ നേടിയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ജയം.

കളിതുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ റെഡീം തലാങ്ങ് ഗോള്‍വല കുലുക്കി. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിന് മുന്നിട്ടു നില്‍ക്കുകയായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.

71 -ാം മിനിറ്റില്‍ ഒഡീഷ എഫ്‌സിയുടെ സിസ്‌കോ എച്ച് ഗോള്‍വല കുലുക്കി സമനിലയില്‍ എത്തിച്ചു.
എന്നാല്‍ 84 -ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ  ഗ്യാന്‍ ഗോള്‍ നേടിയതോടെ കളി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സ്വന്തമായി. കോര്‍ണറില്‍ നിന്നായിരുന്നു ഗ്യാനിന്റെ ഗോള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top