ചന്ദ്രനിലെ ഉൽക്കാ പതനം മൂലമുണ്ടായ ഗർത്തങ്ങളുടെ ചിത്രം; പകർത്തിയത് ചന്ദ്രയാൻ2

ചന്ദ്രനിലെ ഉൽക്കാപതനത്തിന്റെ ഫലമായുണ്ടായ ഗർത്തങ്ങളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ. ചന്ദ്രയാൻ2 ഓർബിറ്റർ പകർത്തിയ ചിത്രമാണ് ഐഎസ്ആർഒ പുറത്ത് വിട്ടിരിക്കുന്നത്. ഓർബിറ്ററിൽ
ഘടിപ്പിച്ചിരിക്കുന്ന ഡ്യുവൽ ഫ്രീക്വൻസി സിന്തറ്റിക് അപ്പേർചർ റഡാർ ഉപയോഗിച്ച് എടുത്ത ചിത്രങ്ങൾ ട്വിറ്ററിലൂടെയാണ് ഐഎസ്ആർഒ പുറത്തു വിട്ടിരിക്കുന്നത്.

പല വലുപ്പത്തിലുള്ള ഗർത്തങ്ങൾ ചിത്രങ്ങളിൽ കാണാൻ കഴിയുമെങ്കിലും പലതും വൃത്താകൃതിയുലുള്ളതാണ്.
ചന്ദ്രനിലെ കാലാവസ്ഥയാണ് ഗർത്തങ്ങളുടെ  സവിശേഷ രൂപത്തിന് കാരണം. പലതും മണ്ണിനയിൽ മൂടപ്പെട്ടത് കൊണ്ട് പലതും ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്താനാവുന്നില്ല.

സിന്തറ്റിക് അപ്പേർച്ചർ റഡാർ

ഗ്രഹങ്ങളുടെ ഉപരിതലത്തേയും പ്രതലത്തെയും കുറിച്ച് പഠിക്കുന്നതിനായുള്ള വിദൂര സംവേദന ഉപകരണമാണിത്. ഗ്രഹങ്ങളുടെ പ്രതലത്തിൽ ആഴ്ന്നിറങ്ങി സിഗ്നലുകൾ നൽകാൻ  സിന്തറ്റിക് അപ്പേർച്ചർ റഡാറുകൾക്ക് കഴിയും. മാത്രമല്ല മണ്ണിൽ മൂടിക്കിടക്കുന്ന ഇടങ്ങളിൽ വിവരങ്ങൾ ശേഖരിക്കാനും റഡാർ സംവിധാനമുള്ള ഈ ഉപകരണങ്ങൾക്ക് കഴിയും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top