മനോഹർ ലാൽ ഖട്ടർ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മനോഹർലാൽ ഖട്ടർ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ജെജെപി അധ്യക്ഷൻ ദുഷ്യന്ത് ചൗത്താലയാണ് ഉപമുഖ്യമന്ത്രി. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണ്ണർ സത്യവാചകം ചൊല്ലി കൊടുത്തു. ഉടൻ മന്ത്രിസഭാ വിപുലീകരണം ഉണ്ടാകും.
ഹരിയാനയുടെ പതിനൊമത്തെ മുഖ്യമന്ത്രിയായാണ് മനോഹർലാൽ ഖട്ടാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. ദീപാവലി ദിനമായ ഇന്ന് സത്യപ്രതിജ്ഞ ചടങ്ങിനായി തെരെഞ്ഞെടുത്തതും ശ്രദ്ധേയമാണ്. കോൺഗ്രസ് ഇതര മുഖ്യമന്ത്രി ആദ്യമായാണ് തുടർച്ചയായി രണ്ടാം വട്ടവും അധികാരത്തിലെത്തുന്നത്.
ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ, പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ സിംഗ് റാവത്ത് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങുകൾ വീക്ഷിക്കാനായി എത്തിയിരുന്നു. സർക്കാർ 5 വർഷം പൂർത്തിയാക്കുമെന്ന് ദുഷ്യന്ത ചൗത്താലയുടെ പിതാവ് അജയ് ചൗത്താല പറഞ്ഞു.
അയജ് ചൗത്താല അധ്യാപക നിയമ അഴിമതി കേസിൽ പരോൾ ലഭിച്ചതിനെ തുടർന്ന് ഇന്നാണ് തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ബിജെപിയ്ക്ക് പിന്തുണ പ്രഖാപിച്ചതിന് പിന്നാലെയായിരുന്നു പരോൾ.
ജെജെപിയ്ക്ക് പ്രധാനപ്പെട്ട രണ്ട് മന്ത്രി സ്ഥാനങ്ങൾ നൽകുമെന്നാണ് വിവരം സ്വതന്ത്രമാരും മന്ത്രിസഭയിൽ ഇടം നേടും.വൈകാതെ തന്നെ മന്ത്രിസഭാ വിപുലീപീകരണം ഉണ്ടാകും.
നിലവിൽ ജെജെപിയുടെ 10 എംഎൽഎമാരും 7 സ്വതന്ത്രന്മാരും ചേരുമ്പോൾ 57 പേരുടെ പിന്തുണ ഖട്ടാറിനുണ്ട്. ജെജെപി സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ചുവെന്ന് കോൺഗ്രസ് നേതാവ് ഭൂപേന്ദ്ര സിംഗ് ഹൂഡ ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here