അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാളെ രാവിലെ വനത്തിൽ നിന്ന് പുറത്തെത്തിക്കും

പാലക്കാട് അട്ടപ്പാടി അഗളിയിലെ ഉൾവനത്തിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാളെ രാവിലെ വനത്തിൽ നിന്ന് പുറത്തേക്ക് എത്തിക്കും. ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കുന്നത്. കാർത്തിക്, സുരേഷ്, ശ്രീമതി എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം, ചിതറിയോടിയ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുകയാണ്.

ഇന്ന് പുലർച്ചയോടെയാണ് അട്ടപ്പാടി പുതുർ പഞ്ചായത്തിലെ മഞ്ചി കണ്ടിയിൽ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തത്. എട്ട് പേർ സംഘത്തിലുണ്ടായിരുന്നതായാണ് സൂചന. മൂന്ന് പേർ തണ്ടർ ബോൾട്ടിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. കുറച്ച് മാസങ്ങളായി പ്രദേശത്ത് മാവോയിസ്റ്റ് സാനിധ്യമുണ്ടെന്നാണ് പറയപ്പെടുന്നത്. മാവോയിസ്റ്റുകൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Read Also : അഗളിയില്‍ തണ്ടര്‍ബോള്‍ട്ടുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

തണ്ടർബോൾട്ട് കമാന്റന്റ് ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോഴും പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്. പാലക്കാട് എസ്പി സ്ഥലത്തെത്തിയിട്ടുണ്ട്. മാധ്യമങ്ങളെ മഞ്ചക്ക കണ്ടിക്ക് 6 കിലോമീറ്റർ താഴെ മേലെ അബ്ബന്നൂരിൽ പൊലീസ് തടയുകയാണ്. റവന്യൂ സംഘം കൂടി എത്തിയ ശേഷം നാളെ രാവിലെ മാത്രമേ മൃതദേഹങ്ങൾ കാടിന് പുറത്തെത്തിക്കൂ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top