Advertisement

ഉന്നാവ് കേസ്; പ്രതി കുൽദീപ് സെൻഗാറിന്റെ സഹോദരൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു

October 28, 2019
Google News 0 minutes Read

ഉന്നാവ് പീഡനക്കേസിലെ പ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ സഹോദരൻ മനോജ് ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഡൽഹിയിലെ ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു മരണം. ഉന്നാവ് കേസിലെ പരാതിക്കാരിയുടെ ബന്ധുക്കളെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മനോജ്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മനോജിന്റെ ബന്ധുക്കളിൽ ഒരാൾ പറയുന്നത്. മയക്കുമരുന്ന് അമിതമായി ഉപയോഗിച്ചതാണ് കാരണമെന്ന് കുൽദീപിന്റെ വിശ്വസ്തരിലൊരാളും പറയുന്നു. ഇത് സംശയത്തിനിടയാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂണിലാണ് പീഡനത്തിനിരയായ പെൺകുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബന്ധുക്കൾ രണ്ടുപേർ മരിക്കുകയും പെൺകുട്ടിക്കും അഭിഭാഷകനും ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന് പിന്നിൽ മനോജാണെന്ന് പെൺകുട്ടി ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here