ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിൻ ഷെരീഫിന് നേരെ കൈയേറ്റശ്രമം

മഞ്ചേരിയിൽ ഉദ്ഘാടന ചടങ്ങിനെത്തിയ നടി നൂറിൻ ഷെരീഫിന് നേരെ കൈയേറ്റ ശ്രമം. ഒരു ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. നൂറിൻ വൈകിയെത്തിയെന്നാരോപിച്ച് ജനം ബഹളം വച്ചു. ഇതിനിടെ ആരുടേയോ കൈ തട്ടി നൂറിന് മൂക്കിന് പരുക്കേറ്റു. വേദന കടിച്ചമർത്തിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയ ജനങ്ങളോട് നൂറിൻ സംസാരിച്ചത്. ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

ഉദ്ഘാടന ചടങ്ങിന് നൂറിൻ എത്തിയ ഉടൻ ആൾക്കൂട്ടം വാഹനത്തെ വളഞ്ഞു. ആൾക്കൂട്ട ബഹളത്തിനിടെയാണ് മൂക്കിന് ഇടി കിട്ടിയത്. ഇടിയുടെ ആഘാതത്തിൽ മൂക്കിന്റെ ഉൾവശത്ത് ചെറിയ ക്ഷതമുണ്ടായി. നൂറിൻ വേദിയിലെത്തിയതോടെ ജനക്കൂട്ടം ബഹളവും ശകാരവർഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിൻ തന്നെ മൈക്കെടുത്ത് സംസാരിക്കുകയായിരുന്നു.

ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വിതുമ്പിക്കൊണ്ടാണ് നൂറിൻ ജനങ്ങളോട് സംസാരിച്ചുതുടങ്ങിയത്. താൻ പറയുന്ന് കേൾക്കണമെന്നും കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കണമെന്നും നൂറിൻ ആവശ്യപ്പെട്ടു. താൻ വരുന്ന വഴിക്ക് ആരൊക്കെയോ മൂക്കിന് ഇടിച്ചുവെന്നും അതിന്റെ വേദന സഹിച്ചാണ് ഇവിടെ നിൽക്കുന്നതെന്നും നൂറിൻ പറഞ്ഞു. ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടാണ് നൂറിൻ മടങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top