പിഎസ്‌സി പരീക്ഷാ ക്രമക്കേട്; പുനരന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ പുനരന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ സർക്കാർ ഫലപ്രദമായി ഇടപെട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

പരീക്ഷാ ക്രമക്കേടിൽ സർക്കാരിന് അനങ്ങാപ്പാറ നയമാണെന്ന പ്രതിപക്ഷ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിരോധനത്തിന് ശേഷവും പല ഉദ്യോഗാർത്ഥികളും പിഎസ്‌സി പരീക്ഷാ ഹാളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top