Advertisement

മാവോയിസ്റ്റുകളെ വെടിവച്ച് കൊന്ന സംഭവം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

October 30, 2019
Google News 0 minutes Read

അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവച്ച് കൊന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നാലു പേരെ വെടിവച്ചു കൊല്ലാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി സംസ്ഥാന പൊലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. കേസ് നവംബർ 12ന് കൽപ്പറ്റയിൽ നടക്കുന്ന സിറ്റിംഗിൽ റിപ്പോർട്ട് പരിഗണിക്കും.

കൊലപാതകം നടന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണെന്ന് കമ്മീഷൻ നടപടിക്രമത്തിനിടയിൽ പറഞ്ഞു. ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരെ കണ്ട മാത്രയിൽ വെടിവയ്ക്കാനുള്ള പ്രകോപനം എന്താണെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇതുവരെ വിശദീകരിച്ചിട്ടില്ല. രാജ്യത്തുള്ള പൗരൻമാർക്കെല്ലാം ജീവിക്കാനുളള അവകാശം പ്രദാനം ചെയ്തിരിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. പൊലീസ് ഉൾപ്പെടെ ആർക്കും പ്രസ്തുത അവകാശം കവർന്നെടുക്കാനുള്ള അധികാരമില്ല. ഭരണഘടനയിലെ ആർട്ടിക്കിൾ 21 പൊലീസ് ഉൾപ്പെടെയുള്ള ആരുടെയും ബാഹ്യ ഇടപെടൽ കൂടാതെ മാന്യമായി ജീവിക്കാനുള്ള അവകാശം ഓരോ പൗരനും വാഗ്ദാനം ചെയ്യുന്നുണ്ട്. നിയമത്തിന്റെ ഇടപെടലിലൂടെ മാത്രമേ ഇതിൽ ബാഹ്യഇടപെടൽ കഴിയുകയുള്ളു.

മാവോയിസ്റ്റാണെന്ന സംശയത്തിൽ നാലു പേരുടെ ജീവൻ കവരാനുള്ള അധികാരം പൊലീസിനില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യത്വരഹിതമായ ഇത്തരമൊരു പ്രവർത്തി നിർവഹിക്കാൻ കോടതി പൊലീസിന് അധികാരം നൽകിയിട്ടുമില്ല. അതേസമയം, സ്വയം പ്രതിരോധിക്കാൻ ഒരാൾക്ക് അവകാശമുണ്ട്. അട്ടപ്പാടിയിൽ അത്തരമൊരു സാഹചര്യം ഉണ്ടായതായി കാണുന്നില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here