മാവോയിസ്റ്റുകളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍

മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍. മണിവാസകത്തിന്റെയും കാര്‍ത്തിക്കിന്റെയും ബന്ധുക്കളാണ് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് വ്യക്തമാക്കിയത്. ഇരുവരുടെയും പോസ്റ്റുമോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എത്തിയതായിരുന്നു ബന്ധുക്കള്‍.
മകന്റെ റീ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് കാര്‍ത്തികിന്റെ അമ്മ ആവശ്യപ്പെട്ടു. മണിവാസകത്തെ പൊലീസ് വേട്ടയാടി കൊന്നെന്നും കൊന്നത് എന്തിനെന്ന് അറിയാതെ മൃതദേഹം ഏറ്റെടുക്കില്ലെന്നും മണിവാസകത്തിന്റെ സഹോദരി പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികളും പോസ്റ്റുമോര്‍ട്ടവും ശരിയായ രീതിയിലല്ല നടന്നതെന്ന് ഇവര്‍ പറഞ്ഞു.
അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ശരീരത്തില്‍ അഞ്ച് വെടിയുണ്ടകളുണ്ടായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്നും തലയ്ക്ക് വെടിയേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. രമയുടെ തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here