മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കാണാനില്ല

വിവിധയിടങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെ കാണാനില്ല. തൃശൂരിൽ നിന്ന് പോയ വള്ളത്തിലെ 7 മത്സ്യത്തൊഴിലാളികളെയും പൊന്നാനിയിൽ നിന്ന് പോയ ഒരാളെയും കാണാതായി.
തൃശൂർ ചേറ്റുവയിൽ നിന്ന് പോയ തമ്പുരാൻ എന്ന വള്ളത്തിലെ 7 മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. പൊന്നാനിയിൽ നിന്ന് 46 നോട്ടിക്കൽ മൈൽ അകലെ കടലിൽ മത്സ്യബന്ധന ബോട്ട് മുങ്ങിയതിനെ തുടർന്ന് ഒരാളെ കാണാതായി. ഇതേ ബോട്ടിൽ നിന്ന് 5 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
Read Also : ‘മഹാ’ ചുഴലിക്കാറ്റ്; കൂടുതല്‍ നാശനഷ്ടം ലക്ഷദ്വീപില്‍; ചിത്രങ്ങള്‍
കോഴിക്കോട് ചോമ്പാലയിൽ ചൂണ്ട ഇടാൻ പോയ ആൾ കടലിൽ വീണ് മരിച്ചു. ശക്തമായ കാറ്റിലും മഴയിലും 120 വീടുകൾ ഭാഗികമായും, 18 വീടുകൾ പൂർണമായും തകർന്നു. 11 ക്യാമ്പുകളിലായി 1087 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സർക്കാർ കർശന മുന്നറിയിപ്പ് നൽകിയിരുന്നു.