സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു; എന്താകും പുതിയ തീരുമാനം..?

പി എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ ഒഴിവുവന്ന ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ആരെത്തും എന്ന അനിശ്ചിതത്വം നിലനില്‍ക്കെ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ചു.

ഇന്നലെ ഡല്‍ഹിയില്‍ എത്തിയ സുരേഷ് ഗോപി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലായിരുന്നു താരം. ഇതിനിടെയാണ് അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേഷ് ഗോപി, കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്. ഇതിനിടെയാണ് സുരേഷ് ഗോപിയെ ഡല്‍ഹിക്ക് വിളിപ്പിച്ചത്.

അതേസമയം സംസ്ഥാന അധ്യക്ഷപദവിയില്‍ സുരേഷ് ഗോപിയ്ക്ക് താത്പര്യമില്ലെങ്കില്‍ കേന്ദ്രമന്ത്രി സഭയില്‍ താരത്തെ ഉള്‍പ്പെടുത്തുമെന്നും സൂചനകളുണ്ട്. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുമ്പ് കേന്ദ്രമന്ത്രിസഭയുടെ വികസനം ഉണ്ടാകും. ഇതില്‍ സുരേഷ് ഗോപിയ്ക്ക് അവസരം ലഭിക്കാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേയ്ക്ക് സുരേഷ് ഗോപിയുടെ പേര് പരിഗണിക്കുന്നതായി നേരത്തെയും അഭ്യൂഹം ഉയര്‍ന്നിരുന്നു. ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പി പി മുകുന്ദനെ നിയമിക്കണമെന്ന ആവശ്യം സുരേഷ് ഗോപി മുന്നോട്ടുവച്ചതായാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top