‘അത് നാലഞ്ച് മാസം പഴക്കമുള്ള വീഡിയോ, ഞാൻ പറയുന്നത് ഇന്നലെ നടന്ന സംഭവത്തെക്കുറിച്ച്്’: മറുപടിയുമായി ബിനീഷ് ബാസ്റ്റിൻ ഫേസ്ബുക്ക് ലൈവിൽ

പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജിൽ നടൻ ബിനീഷ് ബാസ്റ്റിൻ അപമാനിതനായ സംഭവം ചർച്ചയാകുന്നതിനിടെ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനൊപ്പമുള്ള നടന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിച്ചിരുന്നു. അനിൽ രാധാകൃഷ്ണൻ മേനോനെ കുറിച്ച് ബിനീഷ് നല്ല വാക്കുകൾ പറയുന്നതാണ് വീഡിയോയിൽ. തനിക്ക് ഇഷ്ടമുള്ള സംവിധായകനാണ് അനിൽ രാധാകൃഷ്ണൻ മേനോൻ എന്ന് ബിനീഷ് വീഡിയോയിൽ പറയുന്നുണ്ട്. സംഭവം വീണ്ടും പ്രചാരം നേടുന്നതിനിടെ പ്രതികരണവുമായി ബിനീഷ് ഫേസ്ബുക്ക് ലൈവിലെത്തി.

അനിൽ രാധാകൃഷ്ണൻ മേനോന്റെ സിനിമകളെ ഇഷ്ടപ്പെടുന്ന ആളാണ് താൻ. തനിക്ക് ഏറെ ബഹുമാനമുണ്ടായിരുന്ന ഒരാൾ ഇത്തരത്തിൽ പെരുമാറിയത്
വേദനിപ്പിച്ചു. ഒരു പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നാലഞ്ച് മാസം പഴക്കമുള്ള വീഡിയോയാണത്. 30ന് പാലക്കാട് വച്ചുണ്ടായ സംഭവത്തെക്കുറിച്ചാണ് ഇന്നലെ താൻ സംസാരിച്ചത്. താൻ പറഞ്ഞതെല്ലാം സത്യമാണ്. അടുത്ത പടത്തിൽ ഒരു ചാൻസ് തരാമെന്നൊക്കെ അനിലേട്ടൻ ഇപ്പോൾ പറയുന്നുണ്ട്. ചാൻസുകളിലൊക്കെ അങ്ങനെ ചാടിക്കേറി അഭിനയിക്കുന്ന ആളല്ല ഞാൻ. തന്നെ പിന്തുണയ്ക്കുന്നവർക്കുകൂടി ഇഷ്ടമാകുന്ന ഒരു തീരുമാനമേ ഇക്കാര്യത്തിൽ താൻ എടുക്കൂ എന്നും ബിനീഷ് കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top