കടൽ ശാന്തം; മത്സ്യബന്ധന ബോട്ടുകൾ തീരത്തെത്തിച്ചു

കടൽ ശാന്തമായി.ശക്തിയായ ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടുകൾ തീരത്തെത്തിച്ചു. മലപ്പുറം താനൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകളാണ് നീലേശ്വരം കോസ്റ്റൽ പൊലീസിന്റെ സഹായത്തോടെ തീരത്തടുപ്പിച്ചത്. മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണ്. കണ്ണൂരിൽ കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുളള തെരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പുറം താനൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ രണ്ട് ബോട്ടുകൾ കടലിലുണ്ടായ ശക്തിയായ ചുഴലിക്കാറ്റിൽപ്പെട്ട് ഒറ്റപ്പെട്ടത്. ദിവസങ്ങളോളം തിരയോടും കാറ്റിനോടും മല്ലിട്ടാണ് മത്സ്യത്തൊഴിലാളികൾ കടലിൽ കഴിഞ്ഞത്. രക്ഷകൻ, സി.കെ തുടങ്ങിയ ബോട്ടുകൾ കരയിൽ നിന്നും നാല് നോട്ടിക്കൽ മൈൽ അകലെ നീലേശ്വരം അഴിത്തലയ്ക്കടുത്ത് നങ്കൂരമിടുകയായിരുന്നു.കടൽ ശാന്തമായതോടെയാണ് രണ്ട് ബോട്ടുുകളും തീരത്തടുപ്പിച്ചത്. രണ്ടു ബോട്ടിലെയും തൊഴിലാളികൾ സുരക്ഷിതരാണ്.

Read Also : മത്സ്യബന്ധനത്തിനു പോയ എട്ടു തോണികൾ കരക്കെത്തിച്ചു; ഇനി കണ്ടെത്താനുള്ളത് ഒൻപത് തോണികൾ

കണ്ണൂർ ആയിക്കരയിൽ നിന്നും രണ്ട് ബോട്ടുകളിലായി കടലിൽപോയ ആറ് പേരെയായിരുന്നു ഇന്നലെ കാണാതായത്. ഇതിൽ അഞ്ച് പേരെ രക്ഷപെടുത്തി. കണ്ണൂർ ആദികടലായി സ്വദേശി ഫാറൂഖിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

തൃശൂർ ചാവക്കാട് നിന്നും മത്സ്യബന്ധനത്തിന് പോയ ഏഴ് പേരിൽ രാജീവൻ എന്നയാളെയാണ് കടലിൽ കാണാതായത്. മറ്റുളളവരെ രക്ഷപെടുത്തി. ശക്തമായ ചുഴലിക്കാറ്റിൽപെട്ട് ഇവർ ബോട്ടിൽനിന്നും കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top