സംസ്ഥാനത്ത് ഹെലികോപ്റ്റര്‍ സ്ഥിരമായി വാടകയ്‌ക്കെടുക്കാന്‍ അനുമതി

മുഖ്യമന്ത്രിയടക്കമുള്ള വിഐപികള്‍ക്ക് സംസ്ഥാനത്ത് ഇനി ഹെലികോപ്റ്ററില്‍ പറക്കാം. കേരളത്തിനു ഹെലികോപ്റ്റര്‍ സ്ഥിരമായി വാടകയ്‌ക്കെടുക്കാന്‍ മന്ത്രിസഭാ യോഗം തത്വത്തില്‍ അനുമതി നല്‍കി.

ഹെലികോപ്ടര്‍ സ്ഥിരമായി വാടകയ്‌ക്കെടുക്കാനാണ് മന്ത്രിസഭാ യോഗം തത്വത്തില്‍ അനുമതി നല്‍കിയത്. തൃശൂരില്‍ സിപിഎം സമ്മേളനത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് നടത്തിയ ഹെലികോപ്റ്റര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് സംസ്ഥാനത്തിന് സ്വന്തമായി ഹെലികോപ്റ്റര്‍ എന്ന ചര്‍ച്ചകള്‍ സജീവമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top