ജമ്മുകശ്മീരിന്റെ ഇപ്പോഴത്തെ സ്ഥിതിഗതികളിൽ ആശങ്കയറിയിച്ച് ജർമൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ

ജമ്മു കശ്മീരിന്റെ ഇപ്പോഴത്തെ സ്ഥിതിഗതികളിൽ ആശങ്കയറിയിച്ച് ജർമൻ ചാൻസലർ ആംഗെല മെർക്കൽ. രാജ്യത്ത് രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ മെർക്കൽ, കശ്മീരി ജനത അസ്ഥിരതയിലാണെന്ന്  ജർമൻ സംഘത്തിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്നലെ രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന അത്താഴ വിരുന്നിൽ കശ്മീർ വിഷയം ചർച്ചയായി.

പ്രധാനമന്ത്രിയുടെ ഏഴ്, ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ അത്താഴ വിരുന്നിനെത്തിയ ജർമൻ ചാൻസലർ ആംഗെല മെർക്കൽ, കശ്മീർ ജനതയുടെ സ്ഥിതിയിൽ ആശങ്ക അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. കശ്മീരിലെ സാഹചര്യം മെച്ചപ്പെടേണ്ടതുണ്ടെന്നും ജർമൻ ചാൻസലർ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞതായാണ് സൂചന. കശ്മീർ സംബന്ധിച്ച ആശങ്ക അറിയിക്കുമെന്ന് അത്താഴ വിരുന്നിന് മുൻപ് തന്നെ കശ്മീരി ജനത അസ്ഥിരതയിലാണെന്ന് ജർമൻ സംഘത്തിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

ഭീകരതയ്‌ക്കെതിരെ ഒരുമിച്ചു നീങ്ങുമെന്ന് ഇരുരാജ്യങ്ങളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഭീകരതാവളങ്ങൾക്കും പരിശീലന കേന്ദ്രങ്ങൾക്കുമെതിരെ കർശന നടപടിയെടുക്കാൻ രാജ്യാന്തര സമൂഹത്തോടും അഭ്യർത്ഥിച്ചു. പ്രതിരോധം, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, കൃഷി, സൗരോർജം, വിദ്യാഭ്യാസം, റെയിൽവേ തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം ലക്ഷ്യമിട്ട് പതിനേഴ് കരാറുകളിലും അഞ്ച് സംയുക്ത പ്രഖ്യാപനങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു. സന്ദർശനത്തിന് ശേഷം ഇന്ന് ഉച്ചയോടെ ആംഗെല
മെർക്കൽ ജർമനിക്ക് മടങ്ങും.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More