Advertisement

കൊച്ചി മേയറുടെ സ്ഥാനമാറ്റം: കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു

November 3, 2019
Google News 1 minute Read

കൊച്ചി മേയര്‍ സൗമിനി ജെയിന്റെ സ്ഥാനമാറ്റത്തെ ചൊല്ലി ജില്ലയിലെ കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു. എ, ഐ ഗ്രൂപ്പിലെ പ്രധാനികളെല്ലാം മേയറെ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. കെപിസിസി തീരുമാനം വൈകുന്നതില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അസംതൃപ്തി പുകയുകയാണ്. കാത്തിരിപ്പ് നീണ്ടതോടെ ആറ് വനിതാ കൗണ്‍സിലര്‍മാര്‍ മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ പരസ്യമായി രംഗത്ത് എത്തി.

Read More: സൗമിനി ജെയ്‌നെതിരെ കോൺഗ്രസിലെ വനിതാ കൗൺസിലർമാർ; മേയർ സ്ഥാനം ഒഴിയണമെന്നാവശ്യം

ഇത് ഫലത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരായ അമര്‍ഷത്തിന്റെ പ്രകടനമായി മാറി. രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ചാണ്ടിയുമായും ആലോചിച്ചശേഷം അന്തിമതീരുമാനം എന്നാണ് മുല്ലപ്പള്ളി നേതാക്കളെ അറിയിച്ചത്. പദവി പങ്കിടുന്നത് സംബന്ധിച്ച് മുന്‍ ധാരണ നടപ്പിലാക്കുക മാത്രമാണ് തങ്ങളുടെ ആവശ്യമെന്നാണ് നേതാക്കളുടെ വാദം.
മേയറുടെ ഭരണ പരാജയമല്ല കാരണമായി ഉയര്‍ത്തുന്നതെന്നും നേതാക്കള്‍ പറയുന്നു. അതേസമയം ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിലും അനശ്ചിതത്വം തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here