Advertisement

സ്വതന്ത്ര വ്യാപാരത്തിനായുള്ള ആര്‍സിഇപി കരാറില്‍ ഇന്ത്യ ഒപ്പിടില്ല

November 3, 2019
Google News 0 minutes Read

2012 ല്‍ കമ്പോഡിയയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയിലാണ് ആര്‍സിഇപി എന്ന പ്രാദേശിക എന്ന പ്രാദേശിക വ്യാപാര കൂട്ടായ്മയ്ക്ക് ചൈനയുടെ നേതൃത്വത്തില്‍ തുടക്കമിട്ടത്. കാര്‍ഷികോത്പന്നങ്ങള്‍, വ്യാവസായികോത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ചരക്കുകളുടെ വ്യാപാരത്തില്‍ പരമാവധി ഉത്പന്നങ്ങള്‍ക്ക് തീരുവരഹിത ഇറക്കുമതി ഉറപ്പാക്കുന്നതിനൊപ്പം സേവന മേഖലയിലും വിദേശനിക്ഷേപ മേഖലയിലും കൂടുതല്‍ ഉദാരവത്കരണം എന്നതാണ് കരാറിന്റെ ലക്ഷ്യം.

രാജ്യത്ത് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള പല നിയമങ്ങളും ഈ കരാറിന് ബാധകമല്ലാതെ വരും. കരാറൊപ്പിടാന്‍ പോകുന്ന ഈ വേളയില്‍പ്പോലും അതിലെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. കരാറില്‍ അന്തിമ തീരുമാനമെടുക്കാന്‍ തിങ്കളാഴ്ച ചര്‍ച്ചകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ തീരുമാനം.

ഇന്ത്യയുടെ താത്പര്യങ്ങള്‍ ബലികഴിച്ച് കരാറിന്റെ ഭാഗമാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ചരക്ക് സേവന ഇടപാടുകളിലും നിക്ഷേപത്തിലും ഇന്ത്യയുടെ ആശങ്കകളും താത്പര്യങ്ങളും പൂര്‍ണമായും പരിഗണിക്കുന്നുണ്ടോ എന്ന ആക്ഷേപം വിശദമായി ചര്‍ച്ച ചെയ്യണം എന്ന് ഇന്ത്യ ആവശ്യപ്പെടും. എങ്കില്‍ മാത്രമേ കരാറില്‍ ഒപ്പിടൂ എന്ന നിലപാടാകും ഇന്ത്യ സ്വീകരിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here