കൂടത്തായി കൊലപാതകപരമ്പര: മഞ്ചാടിയിൽ മാത്യു വധക്കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന്

കൂടത്തായി കൊലപാതകപരമ്പരയിലെ മഞ്ചാടിയിൽ മാത്യു വധക്കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തുടർന്ന് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി അന്വേഷണസംഘം ജോളിയെ കസ്റ്റഡിയിൽ വാങ്ങും.
അന്വേഷണ ചുമതല കൊയിലാണ്ടി സിഐക്കാണ്. കൂടാതെ വ്യാജ ഒസ്യത്ത് കേസിൽ അന്വേഷണ പരിധിയിലുളളവരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. അതേസമയം വ്യാജ ഒസ്യത്ത് നിർമ്മിച്ചതിനെതിരെ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച് നടത്തും.
Read Also: കൂടത്തായി കേസ് അന്വേഷണത്തിൽ പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
നേരത്തെ കൂടത്തായി കൊലപാതക പരമ്പരയിലെ ആൽഫൈൻ വധക്കേസിൽ ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി കോടതി ഞായറാഴ്ച വരെ നീട്ടിയിരുന്നു. റോയ് വധക്കേസിൽ ജോളിയുടെ രണ്ട് മക്കളും കുന്ദമംഗലം മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകി.
പ്രതി ജോളിയെ ചോദ്യം ചെയ്തതിൽ കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തതായി സംശയിക്കുന്നുവെന്നാണ് അന്വേഷണ സംഘം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അറിയിച്ചത്. കസ്റ്റഡി കാലാവധി അഞ്ചു ദിവസം കൂടി നീട്ടി നൽകണമെന്ന അപേക്ഷച്ചെങ്കിലും പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച കോടതി ഞായറാഴ്ച നാലുമണി വരെ കസ്റ്റഡി കാലാവധി നീട്ടി നൽകി. ജോളിയെ എൻഐടിയിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here