മാവോയിസ്റ്റുകളെ പരിശുദ്ധരാക്കാന്‍ ആരും ശ്രമിക്കേണ്ട: മുഖ്യമന്ത്രി

മഞ്ചക്കണ്ടിയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ അല്ലെന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി. മാവോയിസ്റ്റുകളെ പരിശുദ്ധരാക്കാന്‍ ആരും ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
മാവോയിസ്റ്റ് വേട്ടക്കെതിരെ ഇടതുമുന്നണിയില്‍ പോലും കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടയില്‍ ആണ് മുഖ്യമന്ത്രിയുടെ നിലപാട് പ്രഖ്യാപനം.
Read More:വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് തള്ളാതെ മുഖ്യമന്ത്രി; യുഎപിഎ കരിനിയമം, ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല
മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ വന്നവരാണെന്ന് സിപിഐ വാദവും അദ്ദേഹം തള്ളി. മാവോയിസ്റ്റുകളെ ന്യായീകരിക്കുന്ന കോണ്‍ഗ്രസ് നടപടി ഞെട്ടിക്കുന്നതാണ്. അട്ടപ്പാടിയില്‍ കീഴടങ്ങാന്‍ വന്നവരെ പോലീസ് പോയിന്റ് ബ്ലാങ്കില്‍ വെടിവെക്കുകയായിരുന്നെന്ന നിലപാടില്‍ തന്നെയായിരുന്നു പ്രതിപക്ഷം. മാവോയിസ്റ്റുകളുടെ കൊലപാതകത്തില്‍ സിപിഐ നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയേയും ആഭ്യന്തര വകുപ്പിനെയും പ്രതിപക്ഷം കടന്നാക്രമിച്ചത്. മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുകയാണ്. അതിനാല്‍ കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here