അനധികൃത കുടിയേറ്റം; വടക്കന്‍ ഗ്രീസില്‍ ശീതികരിച്ച ട്രക്കില്‍ 41 പേരെ കണ്ടെത്തി

വടക്കന്‍ ഗ്രീസിലേക്ക് അനധികൃത കുടിയേറ്റം നടത്താനുള്ള ശ്രമത്തിനിടെ 41 പേര്‍ പിടിയില്‍. ശീതികരിച്ച ട്രക്കിലാണ് ഇവരെ കണ്ടെത്തിയത്. പിടികൂടിയവരില്‍ അധികവും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവരാണെന്നാണ് സൂചന. ഗ്രീസിലെ വടക്കന്‍ നഗരമായ സാന്തയ്ക്ക് സമീപം പരിശോധനയ്ക്കായി ട്രക്ക് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനാണ് കുടിയേറ്റക്കാരെ കണ്ടെത്തിയത്.
ട്രക്കിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ല. പിടിയിലായവരെല്ലാം പുരുഷന്മാരാണ്. ഏഴോളം പേരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാധമിക ശുശ്രൂഷ നല്‍കി. ട്രക്കിലെ ശീതികരണത്തിനുള്ള സംവിധാനം പ്രവര്‍ത്തിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ട്രക്ക് ഡ്രൈവറായ ജോര്‍ജിയന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞമാസം വിയറ്റ്‌നാമില്‍ നിന്നുള്ള 39 പേരുടെ മൃതദേഹങ്ങള്‍ ബ്രിട്ടനില്‍ ശീതീകരിച്ച ട്രക്കിനുള്ളില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്പാണ് ഗ്രീസിലും ട്രക്കിനുള്ളില്‍ കുടിയേറ്റക്കരെ കണ്ടെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here