സ്‌കൂൾ അധ്യാപകർക്ക് ഇനി ജോലി സമയത്ത് ‘നോ സോഷ്യൽ മീഡിയ’; വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവിറങ്ങി

സംസ്ഥാനത്തെ സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങി. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സർക്കുലർ പുറപ്പെടുവിച്ചത്. അധ്യാപകർ ജോലി സമയത്ത് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ.
വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് നിർദേശിക്കുന്ന സർക്കുലറിൽ തന്നെയാണ് ക്ലാസ് സമയത്ത് അധ്യാപകരും വാട്‌സപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും നിർദേശിച്ചിട്ടുള്ളത്.
വിദ്യാർത്ഥികൾ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സർക്കുലർ ഇറക്കിയിട്ടുണ്ട്. പക്ഷെ ഇത് കർശനമായി പാലിക്കപ്പെട്ടിരുന്നില്ല. അതിനാലാണ് വീണ്ടും പുതിയ സർക്കുലറെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.
സർക്കുലർ കർശനമായി നടപ്പിലാക്കാൻ പ്രഥമാധ്യപകരും വിദ്യാഭ്യാസ ഓഫീസർമാരും ശ്രദ്ധ പുലർത്തണമെന്നും സർക്കുലറിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here